📖സദൃശവാക്യങ്ങൾ 14:13 !!!

                 


ചിരിക്കുമ്പോൾ തന്നെയും ഹൃദയം ദുഃഖിച്ചിരിക്കാം;

സന്തോഷത്തിന്റെ അവസാനം ദുഃഖമാകുകയുമാവാം.

📖സദൃശവാക്യങ്ങൾ 14:13


പുറമെ ചിരിക്കുമ്പോഴും ഉള്ളിൽ വലിയ വേദന അനുഭവിക്കുന്ന മനുഷ്യന്റെ അവസ്ഥയെ ഇത് കാണിക്കുന്നു. പലപ്പോഴും ആളുകൾ തങ്ങളുടെ സങ്കടങ്ങൾ പുറത്തു കാണിക്കാതെ ഒരു പുഞ്ചിരികൊണ്ട് മറയ്ക്കാൻ ശ്രമിക്കാറുണ്ട്. മറ്റുള്ളവരെ വിഷമിപ്പിക്കാതിരിക്കാനോ അല്ലെങ്കിൽ സ്വന്തം ദുഃഖം ലോകത്തെ അറിയിക്കാൻ താൽപ്പര്യമില്ലാത്തതുകൊണ്ടോ ആകാം ഇത്.ഈ ലോകത്തിലെ ഏതൊരു സന്തോഷവും ശാശ്വതമല്ല. വലിയ ആഹ്ലാദങ്ങൾക്കു പിന്നാലെ അപ്രതീക്ഷിതമായി ദുഃഖം കടന്നുവരാം. ജീവിതം എന്നത് സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ഒരു മിശ്രിതമാണെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു.ഒരാൾ ചിരിച്ചു കാണുന്നു എന്നതുകൊണ്ട് അവർ ഉള്ളിൽ സമാധാനത്തിലാണെന്ന് അർത്ഥമില്ല. അതിനാൽ, മറ്റുള്ളവരോട് ഇടപെടുമ്പോൾ കൂടുതൽ കരുണയും കരുതലും കാണിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ. ഫിലിപ്പിയ ലേഖനത്തിൽ പൌലൊസ് അപ്പൊസ്തലൻ ഇപ്രകാരം പറയുന്നു ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം.

ഫിലിപ്പിയർ 2 : 4 .

നന്മൾ സന്തോഷത്തിലും സുഖത്തിലും കടന്നുപോകുമ്പോൾ ഇതൊന്നും അനുഭവിക്കുവാൻ സാധിക്കാത്ത നമ്മുടെ സ്വന്തക്കാരോ , സുഹൃത്തുകളോ , സഹോദരങ്ങളോ ഉണ്ടാകും. അവരെ കൂടി ചേർത്തു പിടിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ


 എല്ലാവർക്കും നല്ലൊരു പ്രഭാതം ആശംസിക്കുന്നു

God Bless you All....

Comments