Jesus Christ, The Author and Finisher of Our Faith !!!

 



🔥 God Morning Beloved

Jesus Christ, The Author and Finisher of Our Faith

മത്തായി 27:64

"അതുകൊണ്ടു അവന്റെ ശിഷ്യന്മാർ ചെന്നു അവനെ മോഷ്ടിച്ചിട്ടു, അവൻ  മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവു മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിന്നു മൂന്നാം നാൾവരെ കല്ലറ ഉറപ്പാക്കുവാൻ കല്പിക്ക എന്നു പറഞ്ഞു."

(Command therefore that the sepulchre be made sure until the third day, lest haply his disciples come and steal him away, and say unto the people, He is risen from the dead: and the last error will be worse than the first.)


ഈ പള്ളിക്കാര് ചെയ്യുന്ന മണ്ടത്തരം എന്തേ അവർക്ക് മനസ്സിലാവാത്തത്?


യേശു എന്ന തച്ചൻ ദൈവമാണെന്ന് പറഞ്ഞ് അനേകരെ വഴിതെറ്റിച്ചു. അവനെ ഒരുവിധം ഒതുക്കി. ഇനിയും വല്ല വേലത്തരങ്ങളും ശിഷ്യന്മാരെങ്ങാനും ഇറക്കിയാലോ എന്നതാണിവിടെ മതക്കാരുടെ വിഷയം...


ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം, ഈ മതപ്രമാണികൾ ചെയ്യുന്നതെല്ലാം തങ്ങളുടെ മതത്തോടുള്ള തീഷ്ണതകൊണ്ടാണ്. പൗലോസായിമാറിയ ശൗലിന്റെ ജീവിതം നമ്മുടെ മുൻപിലുണ്ടല്ലോ!


ആദ്യ രക്തസാക്ഷിയായ സ്റ്റീഫൻ്റെ സുദീർഘമായ വിടവാങ്ങൽ പ്രസംഗം അപ്പ. പ്രവർത്തികളിൽ കൊടുത്തിരിക്കുന്നതിൻ്റെ അവസാനഭാഗം മതവൽക്കരണത്തിൻ്റെ ദുരന്തത്തിലേക്കാണ് വിരൽചൂണ്ടുന്നത്.


പ്രവൃത്തികൾ 7:51-53

"ശാഠ്യക്കാരും ഹൃദയത്തിന്നും ചെവിക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നേ നിങ്ങളും എല്ലായ്പോഴും പരിശുദ്ധാത്മാവിനോടു മറുത്തു നില്ക്കുന്നു."


മതക്കാരുടെ പ്രശ്നത്തിൻ്റെ റൂട്ടിലേക്കിറങ്ങുകയാണ്. ദൈവാത്മാവിന് വിട്ടുകൊടുക്കാതെ, പ്രമാണങ്ങളുടെ പൊരുളറിയാത്ത അവസ്ഥ...


"പ്രവാചകന്മാരിൽ ഏവനെ നിങ്ങളുടെ പിതാക്കന്മാർ ഉപദ്രവിക്കാതിരുന്നിട്ടുള്ളു? നീതിമാനായവന്റെ വരവിനെക്കുറിച്ചു മുൻ അറിയിച്ചവരെ അവർ കൊന്നുകളഞ്ഞു."


യേശുവിനെ മാത്രമല്ല, യേശുവിന്റെ വരവറിയിച്ചവരെയും മതം വെറുതെവിട്ടില്ലന്ന്!


"അവന്നു നിങ്ങൾ ഇപ്പോൾ ദ്രോഹികളും കൊലപാതകരും ആയിത്തീർന്നു; നിങ്ങൾ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല."


അതെ ന്യായപ്രമാണത്തിൻ്റെ വള്ളിയും പുള്ളിയും വരെ അറിയാമെങ്കിലും, അത് ഗ്രഹിക്കേണ്ടവണ്ണം ഗ്രഹിക്കാനോ, അതനുസരിക്കാനോ, ഇവരുടെ മുൻവിധി ഇവരെ അനുവദിച്ചില്ല...


പ്രിയപ്പെട്ടവരെ, ഏറ്റവും തെന്നലുള്ള ഒരു മേഖലയാണ് മതവും ആത്മീയതയും. ആത്മീയത നഷ്ടപ്പെട്ടാൽ എക്കാലവും മതം വലിയ അപകടകാരിയായി മാറും. ചരിത്രവും വർത്തമാനകാലവും അങ്ങിനെയാണ്. ഭാവികാലവും വ്യത്യസ്തമാവില്ലാത്തതിനാൽ നാം വളരെ സൂക്ഷിക്കണം എന്ന  മുന്നറിയിപ്പാണ് ഈ വർഷാന്ത്യത്തിൽ പരിശുദ്ധാത്മാവ് നൽകുന്ന ദൂത്.


യാക്കോബ് 1:21-22

"ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊൾവിൻ."

"എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ."


യേശുവിൽ വിശ്വസിച്ച്, അനുസരിച്ച്, ആശ്രയിച്ച്, യേശുവിൽ സമർപ്പിതമായ ജീവിതങ്ങൾ ആയിരിക്കാനുള്ള കൃപ ഇന്നും എന്നേക്കും നാം ഓരോരുത്തരുടെമേലും ഉണ്ടായിരിക്കട്ടെ. ആമ്മേൻ.


അബ്ബാ, പിതാവെ, അങ്ങയുടെ പുത്രനും ഞങ്ങളുടെ കർത്താവുമായ യേശുവിൻ്റെ സ്നേഹത്തിൽനിന്നും ഞങ്ങളെ അകറ്റാൻ ശ്രമിക്കുന്ന എല്ലാ അവിശ്വാസവും, മുൻവിധിയും, അജ്ഞതയും, വ്യർത്ഥമായ മത-പാരമ്പര്യ ബോദ്ധ്യങ്ങളും ഇന്ന് നീക്കിക്കളയണമേ. പരിശുദ്ധാത്മാവായ ദൈവമേ യേശുവിൻ്റെ സ്നേഹത്തിൻ്റെ വെളിപ്പെടലുകളായി ഞങ്ങളെ രൂപാന്തരപ്പെടുത്തുന്ന വലിയ ദൈവകൃപക്കായി നന്ദിപറയുന്നു


God bless you! Shalom!

Comments